Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലം ജില്ലയില്‍ രോഗമുക്തിയില്‍ വര്‍ധനവ്

കൊല്ലം ജില്ലയില്‍ രോഗമുക്തിയില്‍ വര്‍ധനവ്

എ കെ ജെ അയ്യര്‍

, ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (10:09 IST)
കൊല്ലം ജില്ലയില്‍ കഴിഞ്ഞ ദിവസം 627 പേര്‍ കോവിഡ് രോഗമുക്തരായി. 378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ മുണ്ടയ്ക്കല്‍, കാവനാട് ഭാഗങ്ങളിലും മുനിസിപ്പാലിറ്റിയില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ തൃക്കരുവ, പവിത്രേശ്വരം, ചാത്തന്നൂര്‍, തൃക്കോവില്‍വട്ടം, പിറവന്തൂര്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
 
വിദേശത്ത് നിന്നും എത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 373 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ 74 പേര്‍ക്കാണ് രോഗബാധ. മുണ്ടയ്ക്കല്‍, കാവനാട് ഭാഗങ്ങളില്‍ ഏഴു വീതവും കരിക്കോട്-5, ഇരവിപുരം, കിളികൊല്ലൂര്‍, വാളത്തുംഗല്‍ പ്രദേശങ്ങളില്‍ നാലു വീതവും ആശ്രാമം, ഉളിയക്കോവില്‍, പോളയത്തോട്, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.
 
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-29, പുനലൂര്‍-9, പരവൂര്‍-7, കൊട്ടാരക്കര-2 എന്നിങ്ങനെയാണ് രോഗബാധിതര്‍. ഗ്രാമപഞ്ചായത്ത് പരിധിയില്‍ തൃക്കരുവ-67, പവിത്രേശ്വരം-25, ചാത്തന്നൂര്‍-14, തൃക്കോവില്‍വട്ടം-13, പിറവന്തൂര്‍-10, ചവറ, വിളക്കുടി ഭാഗങ്ങളില്‍ ഒന്‍പത് വീതവും, ആലപ്പാട്-8, തേവലക്കര, പെരിനാട് പ്രദേശങ്ങളില്‍ ആറുവീതവും ഓച്ചിറ, നീണ്ടകര, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും ആദിച്ചനല്ലൂര്‍, കുലശേഖരപുരം, കൊറ്റങ്കര, തൊടിയൂര്‍, മയ്യനാട്, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നാലു വീതവും എഴുകോണ്‍, ചിറക്കര, പേരയം, വെളിയം ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ്.
 
അതെസമയം ജില്ലയിലെ വടക്കേവിള സ്വദേശിനി റഹ്മത്ത്(64), പെരുമണ്‍ സ്വദേശി ശിവപ്രസാദ്(70) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഞ്ചിക്കോട്ട് വ്യാജമദ്യം കഴിച്ച് അഞ്ച് പേര്‍ മരിച്ചു