ലോക്ക്ഡൗൺ നാലാം ഘട്ടം: കേരളത്തിലെ ഇളവുകൾ ഇങ്ങനെ

Webdunia
തിങ്കള്‍, 18 മെയ് 2020 (17:33 IST)
ലോക്ക്ഡൗൺ നാലാം ഘട്ടത്തിൽ കേരളത്തിൽ ഏർപ്പെടുതിയ ഇളവുകൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ദേശീയതലത്തിൽ ബാധകമായ നിയന്ത്രണങ്ങൾ കേരളത്തിലും ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
 
മെയ് 31 വരെ സംസ്ഥാനത്ത് സ്കൂൾ, കോളേജുകൾ, മറ്റു ട്രെയിനിം​ഗ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ ഓൺലൈൻ,വിദൂര വിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയുണ്ടാകും.ജില്ലയ്‌ക്ക് അകത്ത് പൊതുഗതാഗതം ആവാം.ജലഗതാഗതം അടക്കം ഇങ്ങനെയാകാം. എന്നാൽ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി വെച്ച് മാത്രമെ സർവീസ് അനുവദിക്കു.ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ആളുകൾക്ക് സഞ്ചരിക്കാം.
 
രാവിലെ ഏഴ് മുതൽ ഏഴ് വരെ അതിർത്തി ജില്ലകളിലേക്ക് തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം.കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും സർക്കാർ ഉദ്യോ​ഗസ്ഥർക്കും സമയം നിയന്ത്രമണം ബാധകമല്ല.സമീപജില്ലകൾ അല്ലാതെയുള്ള ജില്ലകളിലേക്കുള്ള യാത്രക്ക് പൊലീസ് അനുമതി വാങ്ങണം.ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും.
 
അതേ സമയം ലോക്ക്ഡൗൺ മൂലം ലോക്ക് ഡൗൺ മൂലം ഒറ്റപ്പെട്ടു പോയ ബന്ധുക്കൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവരെ കൂട്ടിക്കൊണ്ടു വരാനും അനുവാദം നൽകും.ടാക്‌സി,സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെയുള്ള നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം.ഇരുചക്രവാ​ഹനങ്ങളിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവു എന്നാൽ കുടുംബാം​ഗമാണെങ്കിൽ ഒരാൾക്ക് ഒപ്പം സ‍ഞ്ചരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

അടുത്ത ലേഖനം
Show comments