Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 30,000 കടക്കാന്‍ സാധ്യത; ഇന്ന് അവലോകനയോഗം

കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 30,000 കടക്കാന്‍ സാധ്യത; ഇന്ന് അവലോകനയോഗം
, തിങ്കള്‍, 23 ഓഗസ്റ്റ് 2021 (07:57 IST)
ഓണാഘോഷങ്ങള്‍ക്കുശേഷം കോവിഡ് കേസുകള്‍ കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 30,000 കടക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രോഗികളുടെ എണ്ണം 40,000 വരെ എത്താനും സാധ്യതയുണ്ട്. സെപ്റ്റംബറില്‍ ആകെ രോഗികളുടെ എണ്ണം നാലുലക്ഷംവരെ ഉയരുമെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നു. മൂന്നുമാസത്തിനിടെ ശനിയാഴ്ച രോഗ സ്ഥിരീകരണനിരക്ക് 17 ശതമാനം കടന്നു. ഞായറാഴ്ച ഇത് 16.4 ശതമാനമായിരുന്നു. രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം നടക്കും. തീവ്രരോഗവ്യാപനമുള്ള മലപ്പുറം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിയന്ത്രണം ശക്തമാക്കുന്നതിനെപ്പറ്റിയും ചര്‍ച്ചചെയ്യും. കൂടുതല്‍ ഇളവുകള്‍ അനുവദിക്കില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 10,402 പേർക്ക് കൊവിഡ്, 66 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41