Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

തൃക്കാക്കര കരുണാലയത്തിൽ 30 പേർക്ക് കൊവിഡ്

വാർത്തകൾ
, വ്യാഴം, 23 ജൂലൈ 2020 (09:45 IST)
തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ കന്യാസ്ത്രീകള്‍ നടത്തുന്ന കരുണാലയത്തില്‍ 30 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു മൂന്ന് കന്യാസ്ത്രീകൾക്കും 27 അന്തേവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കന്യാസ്ത്രീകളും ജോലിക്കാരും അന്തേവാസികളും ഉള്‍പ്പടെ 141 പേരാണ് ഇവിടെ താമസിയ്ക്കുന്നത്. അംഗപരിമിതരും മാനസിക രോഗികളും കിടപ്പുരോഗികളും പ്രായംചെന്നവരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരും കരുണാലയത്തിലെ അന്തേവാസികളുടെ കൂട്ടത്തിലുണ്ട്  
 
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച മൂന്ന് കന്യാസ്ത്രീകളെ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഇവര്‍ക്ക് രോഗമുണ്ടെന്ന് കണ്ടതോടെ എല്ലാവര്‍ക്കും ടെസ്റ്റ് നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഇന്നലെ അറുപത്തിയൊന്ന് പേരെ പരിശോധിച്ചതില്‍ 27 പേര്‍ക്കും രോഗമുണ്ട് എന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച്‌ മരിച്ച ചുണങ്ങംവേലിയിലെ കന്യാസ്ത്രീയുള്ള മഠം സന്ദര്‍ശിച്ച കരുണാലയത്തിലെ മൂന്നു കന്യാസ്ത്രീകള്‍ക്കാണ് കൊവിഡ് ആദ്യം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിയ്ക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസര്‍കോട് തെളിവെടുപ്പിനിടെ കൈവിലങ്ങോടെ പ്രതി കടലില്‍ ചാടി; പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല