Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കും തപാൽ വോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കും തപാൽ വോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷൻ
, തിങ്കള്‍, 30 നവം‌ബര്‍ 2020 (19:19 IST)
തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തപാൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.  തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് കോവിഡ് രോഗികളുടെയും ക്വാറന്റിനീല്‍ ഉളളവരുടെയും പട്ടിക തയ്യാറാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
 
ആരോഗ്യവകുപ്പ് തയ്യാറാക്കുന്ന പട്ടിക പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. ലിസ്റ്റിന് അനുസൃതമായി തപാൽ ബാലറ്റ് പ്രത്യേക പോളിങ് ഓഫീസറും ഒരു പ്രത്യേക പോളിങ് അസിസ്റ്റന്റും പൊലീസുകാരനും അടങ്ങുന്ന സ്‌പെഷ്യല്‍ പോളിംഗ് സംഘം കോവിഡ് രോഗികളുടെ വീട്ടിലെത്തി കൈമാറും. സ്പെഷ്യൽ വോട്ടെറെന്നാണ് ഇവരെ വിളിക്കുക.
 
 ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് പേപ്പറുകളായിരിക്കും ഉണ്ടായിരിക്കുക. മൂന്നൂം പ്രത്യേക കവറുകളിൽ  സത്യവാങ്മൂലത്തിന് ഒപ്പം നല്‍കണം. ബാലറ്റ് പേപ്പര്‍ കൈമാറാന്‍ താത്പര്യമില്ലെങ്കില്‍ തപാല്‍ മാര്‍ഗവും വോട്ട് രേഖപ്പെടുത്താവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും ചായ മണ്‍കപ്പിലാക്കുമെന്ന് റെയില്‍വേ മന്ത്രി