തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 600 ലേറെ പോലീസുകാർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. മുപ്പതോളം പോലീസ് സ്റേഷനുകളിലായാണ് കൂടുതൽ പോലീസുകാർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചത്.
ആകെ 610 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 80 പേർ രോഗമുക്തരായി. തലസ്ഥാന ജില്ലയിലാണ് ഏറ്റവും കൂടുത്താൽ പ്രതിസന്ധിയുള്ളത്. ആകെ എട്ടു സ്റ്റേഷനുകളിലാണ് സർക്കിൾ ഇൻസ്‌പെക്ടർമാർ അടക്കം രോഗബാധിതരായിട്ടുണ്ട്.
മുപ്പതോളം സ്റ്റേഷനുകളിൽ അഞ്ചിലേറെ പേർക്ക് രോഗം ബാധിച്ചതും പ്രശ്നമായിട്ടുണ്ട്. ഡ്യൂട്ടി ക്രമീകരണത്തിനു ഇത് തടസമായിട്ടുണ്ട്. നിലവിൽ സാനിറ്റൈസർ, മാസ്ക്, കൈയുറ എന്നിവയുടെ വിതരണവും ഇത്തവണ ഇതുവരെ ഉണ്ടായിട്ടില്ല.