Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ്: ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം: ദർശനം 3,000 പേർക്ക് മാത്രം, വിവാഹചടങ്ങിന് 10 പേർ

കൊവിഡ്: ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം: ദർശനം 3,000 പേർക്ക് മാത്രം, വിവാഹചടങ്ങിന് 10 പേർ
, ചൊവ്വ, 18 ജനുവരി 2022 (18:07 IST)
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനം. ബുധനാഴ്‌ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
 
വെർച്വൽ ക്യൂ ബുക്കിങ് വഴി ദർശനം ഒരു ദിവസം 3,000 പേർക്ക് മാത്രമാക്കി ചുരുക്കി. നിലവിൽ 10,000 പേരെ അനുവദിച്ചിരുന്നു.കുട്ടികളുടെ ചോറൂൺ വഴിപാട് നടത്തുന്നത് നിർത്തലാക്കി. പകരം ചോറൂണ് വീടുകളിൽ നടത്തുന്നതിനായി നിവേദ്യം അടക്കം വിഭവങ്ങൾ അടങ്ങിയ കിറ്റ് നൽകും.
 
ക്ഷേത്രത്തിനു മുന്നിൽ വിവാഹത്തിന്റെ താലികെട്ട് ചടങ്ങിന് പങ്കെടുക്കാവുന്നവരുടെ എണ്ണം 10 ആയി ചുരുക്കി. ഫോട്ടോഗ്രാഫർമാർ അടക്കം 12 പേർക്കാണ് അനുമതി.പ്രസാദ ഊട്ടിന് പകരം അന്നദാനം പാഴ്സൽ ആയി നൽകും. 500 പേർക്ക് പ്രഭാത ഭക്ഷണവും 1000 പേർക്ക് ചോറും വിഭവങ്ങളും അടങ്ങുന്ന ഉച്ചഭക്ഷണവും പാഴ്സൽ നൽകും.
 
കൊവിഡ് മാനദണ്ഡങ്ങളോടെ തുലാഭാരം നടത്താൻ അനുമതിയുണ്ട്.ക്ഷേത്രത്തിൽ ദിവസവും രാത്രി നടക്കുന്ന കൃഷ്ണനാട്ടവും നിർത്തി. ബുക്ക് ചെയ്തവർക്ക് സൗകര്യപ്രദമായ ദിവസം പിന്നീട് അനുവദിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിപിആർ നിരക്ക് 35 കടന്നു, 39 മരണം, സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 28,481 പേർക്ക്