Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാസർകോട് ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

കാസർകോട് ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ശ്രീലാല്‍ വിജയന്‍

, ശനി, 17 ഏപ്രില്‍ 2021 (09:21 IST)
കാസർകോട് ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ജില്ലാ ഭരണകൂടമാണ് ടൗണുകളിൽ ആളുകൾ പ്രവേശിക്കുന്നതിന് ഈ രീതിയിൽ നിയന്ത്രണമേർപ്പെടുത്തിയത്. 
 
നീലേശ്വരം, കാസർകോട്, കാഞ്ഞങ്ങാട്, കുമ്പള, ഉപ്പള, ചെറുവത്തൂർ ടൗണുകളിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടുതവണ കോവിഡ് വാക്‌സിൻ സ്വീകരിച്ചതിൻറെ രേഖകളോ ഉണ്ടായിരിക്കണം. ശനിയാഴ്‌ച മുതൽ ഇക്കാര്യത്തിനായി പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.  
 
വ്യാപാര കേന്ദ്രങ്ങളിൽ ആളുകൾ കൂടാതിരിക്കാനായാണ് ഈ നിയന്ത്രണം. മതിയായ രേഖകളില്ലാതെ ടൗണിലെത്തിന്നവരെ മടക്കിയയയ്ക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അധികാരക്കൈമാറ്റം, റൗൾ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു