Publish Date: Sun, 24 May 2020 (15:24 IST)
Updated Date: Sun, 24 May 2020 (15:26 IST)
മുതിർന്ന ബോളിവുഡ് നടനായ കിരൺ കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 14നാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ വീട്ടിൽ ക്വാറന്റൈനിലാണ് 74 വയസുകാരനായ കിരൺ.
ചില ആരോഗ്യപരിശോധനകൾക്കായി ആശുപത്രിയിലെത്തിയ നടൻ കൊവിഡ് 19 പരിശോധന കൂടി നടത്തുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങൾ ഒന്നും തന്നെ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. താരത്തിന്റെ രണ്ടാം ഘട്ടപരിശോധന തിങ്കളാഴ്ച്ച നടന്നേക്കും.
നൂറ്റമ്പതോളം ബോളിവുഡ് സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള കിരൺ കുമാർ ഇൻസ്പെക്‌ടർ ബൽറാം എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിൽ മലയാളത്തിലും ശ്രദ്ധ നേടിയിരുന്നു.