Publish Date: Wed, 27 Jan 2021 (20:23 IST)
Updated Date: Wed, 27 Jan 2021 (20:25 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,115 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് 121 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (34) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (2421) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 194, എറണാകുളം 1958, ഇടുക്കി 655, കണ്ണൂര്‍ 313, കൊല്ലം 423, കോട്ടയം 250, കോഴിക്കോട് 640, മലപ്പുറം 354, പാലക്കാട് 1280, പത്തനംതിട്ട 1207, തിരുവനന്തപുരം 2421, തൃശൂര്‍ 1420 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 83,645 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.