Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ്, കേരളത്തിൽ ഒ‌മിക്രോൺ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ്, കേരളത്തിൽ ഒ‌മിക്രോൺ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി
, ഞായര്‍, 2 ജനുവരി 2022 (13:47 IST)
സംസ്ഥാനത്ത് ജനുവരി 10 മുതൽ മുതിർന്നവർക്കുള്ള കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൗമാരക്കാരായ  15, 16, 17 വയസ് പ്രായമായ കുട്ടികൾക്ക് വാക്സീൻ നൽകുന്നതിനുള്ള നടപടികൾ നാളെ മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
 
15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി പ്രത്യേക വാക്സീനേഷന്‍ കര്‍മ്മപദ്ധതിയുമായാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. കൊവിൻ പോര്‍ട്ടല്‍ വഴി ഇന്നലെ വൈകീട്ട് മൂന്ന് മണി മുതല്‍ രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്ഥാനത്താകെ  15 ലക്ഷം കൗമാരക്കാര്‍ക്കാണ് വാക്സീൻ നല്‍കേണ്ടത്.
 
അതേസമയം സംസ്ഥാനത്ത് ഒമിക്രോണിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒമിക്രോൺ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിൽ 17 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു