Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്റെ വില നല്‍കി ചലഞ്ച്; വേറിട്ട പ്രതിഷേധം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്റെ വില നല്‍കി ചലഞ്ച്; വേറിട്ട പ്രതിഷേധം
, വ്യാഴം, 22 ഏപ്രില്‍ 2021 (14:01 IST)
കേരളത്തില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ജനദ്രോഹപരമാണെന്നും സംസ്ഥാനങ്ങള്‍ കുറ്റപ്പെടുത്തുന്നു. അതിനിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളത്തില്‍ നിന്നു വേറിട്ട പ്രതിഷേധം. 
 
തങ്ങള്‍ സ്വീകരിക്കുന്ന വാക്‌സിന്റെ വില മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയാണ് പലരും. ഇതൊരു ചലഞ്ചായാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ട് ഡോസ് വാക്സിന്റെ തുകയായ 800 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് വാക്സിന്‍ ചലഞ്ച്. നിരവധി പേര്‍ ഇതിനോടകം ഈ ചലഞ്ച് ഏറ്റെടുത്തുകഴിഞ്ഞു. 

സംസ്ഥാനത്ത് എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. നിലപാടി യാതൊരു മാറ്റവുമില്ല പിണറായി പറഞ്ഞു.
 
സൗജന്യം എന്ന് പറഞ്ഞത് പ്രായം അടിസ്ഥാനപ്പെടുത്തിയല്ല. പ്രായമായവർക്കും ചെറുപ്പക്കാർക്കും എല്ലാം തന്നെ വാക്‌സിൻ സൗജന്യമായി നൽകും. മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലിവാഗ്ദാന തട്ടിപ്പ്: രണ്ട് പേര്‍ പിടിയില്‍