Webdunia - Bharat's app for daily news and videos

Install App

നാളെ കൊവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറുകളിലെത്തും

ശ്രീനു എസ്
ചൊവ്വ, 12 ജനുവരി 2021 (17:43 IST)
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനുള്ള 4,33,500 ഡോസ് വാക്സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്സിന്‍ സ്റ്റോറുകളിലാണ് വാക്സിന്‍ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യുന്നതാണ്. വാക്സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
 
സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments