Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടുത്ത പനിയും ഛര്‍ദിയും; വാക്‌സിനെടുത്തതിനു പിന്നാലെ വിദ്യാര്‍ഥിനി മരിച്ചു

കടുത്ത പനിയും ഛര്‍ദിയും; വാക്‌സിനെടുത്തതിനു പിന്നാലെ വിദ്യാര്‍ഥിനി മരിച്ചു
, ബുധന്‍, 25 ഓഗസ്റ്റ് 2021 (08:46 IST)
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് വാവടുക്കം സ്വദേശിനി മരിച്ചു. ബിഎസ്ഡബ്‌ള്യു പൂര്‍ത്തീകരിച്ച രഞ്ജിത (21 വയസ്) ആണ് മരിച്ചത്. എംഎസ്ഡബ്‌ള്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. 
 
ഓഗസ്റ്റ് മൂന്നിനാണ് യുവതി കൊവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചത്. തുടര്‍ന്ന് കടുത്ത പനിയും ചര്‍ദ്ദിയും കാരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തി ശസ്ത്രക്രിയ നടത്തിയിരുന്നു. പത്തുലക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകാമെന്ന് ചില ആരോഗ്യവിദഗ്ധര്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ 14ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് കേന്ദ്രം