Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്‌കില്ലെങ്കിൽ ഇനി പിഴ 500,സംസ്ഥാനത്ത് കൊവിഡ് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി

മാസ്‌കില്ലെങ്കിൽ ഇനി പിഴ 500,സംസ്ഥാനത്ത് കൊവിഡ് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടി
, ശനി, 14 നവം‌ബര്‍ 2020 (07:51 IST)
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് മേ‌ൽ ചുമത്തിയിരുന്ന പിഴത്തുക കുത്തനെ ഉയർത്തി. മുഖാവരണം ധരിക്കാതെ പൊതുസ്ഥലത്തിറങ്ങുന്നവർക്കുള്ള പിഴ 200ൽ നിന്നും 500 രൂപയാക്കി. പൊതുസ്ഥലത്തോ വഴിയിലോ നടപ്പാതയിലോ തുപ്പുന്നവര്‍ക്കുള്ള പിഴയും 200-ല്‍ നിന്ന് 500 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ആവർത്തിച്ചാൽ പിഴയ്‌ക്ക് പുറമെ നിയമനടപടികളും നേരിടേണ്ടിവരും.
 
ഇത് സംബന്ധിച്ച് നേരത്തെ പാസാക്കിയ കര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു. ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ കാര്യമാക്കാത്ത സാഹചര്യത്തിലാണ് പിഴത്തുക ഉയർത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹച്ചടങ്ങില്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ 5000 രൂപ പിഴ നല്‍കണം. നേരത്തെ ഇത് 1000 രൂപയായിരുന്നു.
 
മരണച്ചടങ്ങുകളിൽ 2000 രൂപയാണ് പിഴ. കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3000 രൂപയാണ് പിഴ.സാമൂഹിക കൂട്ടായ്മകള്‍, ധര്‍ണ, റാലി എന്നിവയിൽ നിയന്ത്രണങ്ങൾ ലംഘിച്ചാൽ 3000 രൂപയും ക്വാറന്റീന്‍ ലംഘനം 2000, കൂട്ടംചേര്‍ന്ന് നിന്നാല്‍ 5000, നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസുകളോ തുറന്നാല്‍ 2000 ,ലോക്ഡൗണ്‍ ലംഘനത്തിന് 500 എന്നിങ്ങനെയുമാണ് പിഴ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹണിട്രാപ്പ്: കൊച്ചിയില്‍ യുവതിയും യുവാവും അറസ്റ്റില്‍