Publish Date: Fri, 18 Jun 2021 (20:31 IST)
Updated Date: Fri, 18 Jun 2021 (20:35 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3883 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1514 പേരാണ്. 2109 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7043 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 36 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം സിറ്റിയില്‍ 401 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 34 പേര്‍ അറസ്റ്റിലായി. 71 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം റൂറലില്‍ 395 പേരാണ് അറസ്റ്റിലായത്. 503 വാഹനങ്ങള്‍ പിടിച്ചെടുത്തു. കൊല്ലം സിറ്റിയില്‍ 772 പേര്‍ക്കെതിരെ കേസെടുത്തു.