Publish Date: Sat, 06 Jan 2018 (16:39 IST)
Updated Date: Sat, 06 Jan 2018 (16:41 IST)
സിപിഐഎമ്മിനെതിരെ രൂക്ഷ വിവര്‍ശനവുമായി സിപിഐ വീണ്ടും രംഗത്ത്. സിപിഎം എന്നത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയല്ലാതായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഭരണത്തിലൂടെ പണമുണ്ടാക്കുന്നത് സിപിഐ അല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പറഞ്ഞു.
മൂന്നാറിലെ കൈയ്യേറ്റങ്ങളുടെയെല്ലാം കസ്റ്റോഡിയന്‍ എംഎം മണിയാണെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ വിമര്‍ശനം ഉന്നയിക്കുന്നത് അദ്ദേഹം പള്ളികൂടത്തില്‍ പോകാത്തതുകൊണ്ടാണെന്നും ശശിധരന്‍ ആരോപിച്ചു.
നിയസഭയില്‍ കെ എം മാണിക്കുനേരെ തുണിപൊക്കി കാണിച്ചവരാണ് ഇപ്പോള്‍ മാണിയെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല കോടിയേരി എത്ര പച്ച കൊടി വീശിയാലും മാണിയെ ഇടതുമുന്നണിയിലേക്കെടുക്കുന്ന പ്രശ്നമില്ലെന്നും ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.