സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി; ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കേന്ദ്രസർക്കാർ കത്തിവച്ചു
തിരുവനന്തപുരം , വെള്ളി, 5 ജനുവരി 2018 (14:07 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ നടപ്പില്‍ വരുത്തിയ തെറ്റായ ചില സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഇതിന് കാരണമായതെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ജി എസ് ടിയിലൂടെ പ്രതീക്ഷിച്ച നികുതി വരുമാനം സംസ്ഥാനത്തിന് ലഭിച്ചില്ല. ഇതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്നും ഫെഡറൽ സംവിധാനം തകർന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവർന്നവരാണ് ബിജെപി സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Follow Webdunia malayalam
അടുത്ത ലേഖനം