സിപിഐ യുഡിഎഫിലേക്കോ ?
സിപിഐ യുഡിഎഫിലേക്ക് വരണമെന്ന് കെഎസ്‌യു
സിപിഐക്ക് യുഡിഎഫിലേക്ക് ക്ഷണം. എംഎന്‍ വിജയന്റെ വാക്കുകളില്‍ പറയുന്ന പോലെ കാക്കകാലിന്റെ പോലും തണലില്ലാത്ത രക്ത ഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയില്‍ നിന്നും ജീര്‍ണതയുടെ വസ്ത്രം അഴിച്ചു വച്ചു സിപിഐ യുഡിഎഫിലേക്ക് വരണമെന്നാണ് നെയ്യാറില്‍ നടക്കുന്ന കെഎസ്‌യുവിന്റെ സംസ്ഥാന ക്യാംപില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലൂടെ കെഎസ്‌യു ആവശ്യപ്പെടുന്നത്. അതേസമയം കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എടുക്കരുതെന്നും ആ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
ജീര്‍ണതയുടെ ഈ അഴുകിയ വസ്ത്രം അഴിച്ചുവച്ച് പ്രതീക്ഷയുടെ പുത്തന്‍ വസ്ത്രം അണിയാന്‍ സിപിഐക്ക് സമയമായിരിക്കുന്നു. കേരളത്തിന്റെ സമകാലീന രാഷ്ട്രീയ വിഷയങ്ങളിലെല്ലാം ശരിയുടെ ചുവപ്പായി സിപിഐ മാറുകയാണെന്നും പ്രമേയത്തില്‍ പറയുന്നു. എംവിആറിനെ സ്വീകരിച്ച ജനാധിപത്യ മനസ്സിന് അച്യൂതമേനോന്റെ പാര്‍ട്ടിയെയും സ്വീകരിക്കാന്‍ കഴിയുമെന്നും പ്രതിപക്ഷം എന്ന നിലക്ക് കോണ്‍ഗ്രസ് പരാജയപ്പെടുകയാണെന്നും ലേഖയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.