Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; തോൽവി ചൂണ്ടിക്കാട്ടി സിപിഐ

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; തോൽവി ചൂണ്ടിക്കാട്ടി സിപിഐ
തിരുവനന്തപുരം , വ്യാഴം, 6 ജൂണ്‍ 2019 (20:10 IST)
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് സിപിഐ. ഹിന്ദു വോട്ടുകളിൽ ചോർച്ചയുണ്ടായി. മുഖ്യമന്ത്രിയുടെ നിറഞ്ഞ ശൈലി തെരഞ്ഞെടുപ്പിൽ ചര്‍ച്ചയായെന്നും  പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീ പ്രവേശനത്തോടെ വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടായി. മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന ഭീതിയില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നാകെ കോണ്‍ഗ്രസിനു പിന്നില്‍ അണിനിരന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദി അധികാരത്തില്‍ വരാതിരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചു. ന്യൂനപക്ഷ ഏകീകരണവും തിരിച്ചടിക്കു കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഐ മത്സരിച്ച നാലു മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് 12,13 തിയതികളിൽ നടക്കുന്ന സംസ്ഥാന കൗൺസിലിൽ പ്രത്യേകം ചര്‍ച്ച നടക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചികിത്സയിൽ സംതൃപ്തിയില്ല, തന്നെ ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ 45കാരൻ കുത്തിക്കൊന്നു, അമ്മയെ രക്ഷിക്കാൻ ശ്രമിച്ച 19കാരനെയും കുത്തിവീഴ്ത്തി