Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാളിൽ സി പി എം അനുഭാവികൾ ബി ജെ പിക്ക് വോട്ട് ചെയ്തെന്ന് സീതാറാം യെച്ചൂരി, ബംഗാളിൽ ഇനിയൊരു തിരിച്ചുവരവ് സി പി എമ്മിന് സാധ്യമോ ?

വാർത്ത
, ബുധന്‍, 5 ജൂണ്‍ 2019 (15:55 IST)
ദേശിയ രാഷ്ട്രീയത്തിൽ ഒരുകാലത്ത് സമ്മർദ്ദ ശക്തിയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ മാർക്സിസ്റ്റ്. ബംഗാളും കേരളവും ശക്തി കേന്ദ്രങ്ങളുമായിരുന്നു. പശ്ചിമ ബംഗാളിലെ ലോക്സഭാ സീറ്റുകളിൽ ഉണ്ടായിരുന്ന ആധിപത്യമാണ് സി പി എമ്മിനെ ശക്തമായ ദേശീയ പർട്ടിയാക്കി മാറ്റിയത്. കേരളത്തിൽ നിന്നുള്ള മികച്ച സാനിധ്യവും അത് ഉയർത്തി. നോർത്ത് ഈസ്റ്റിൽ ഉൾപ്പടെ സി പി എമ്മിന് ശക്തി കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഓരോ കോട്ടകളും പൂർണമായും തകർക്കപ്പെട്ടു.
 
ആദ്യം തകർന്നത് സി പി എമ്മിന്റെ ശക്തമായ കോട്ടയായ പശ്ചിമ ബംഗാൾ തന്നെ. തെറ്റായ നയങ്ങളും കർഷകരോടുള്ള തെറ്റായ നിലപാടുകളുമാണ് സി പി എമ്മിന് തിരിച്ചടിയായത്. ഈ അവസരം കൃത്യമായി വിനിയോഗിച്ച് തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാൾ പിടിച്ചെടുത്തു. ഇപ്പോ ആ ആധിപത്യത്തെ ഇല്ലാതാക്കാൻ ബി ജെ പി ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇത് തുറന്നു കാട്ടുന്നതായിരുന്നു ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്.
 
18 സീറ്റുകളിൽ വിജയിച്ച് വലിയ മുന്നേറ്റമാണ് ബിജെപി ഉണ്ടാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ സിപിഎം അനുഭാവികൾ ബിജെപിക്ക് വോട്ട് ചെയ്ത് എന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളിൽ സി പിഎമ്മിന്റെ പൂർണ തകർച്ചയാണ് ഇത് വ്യക്തമാക്കുന്നത്. തൃണമൂലിനെതിരെയുള്ള ബദലായി സി പി എം അനുഭാവികൾ സി പി എമ്മിനെ കാണുന്നതിന് പകരം ബി ജെ പിയെ കണ്ടു എന്നാണ് സീതാറാം യെച്ചൂരി വ്യക്തമാക്കിയത്.
 
ഇനിയൊരിക്കലും സി പി എമ്മിന് പശ്ചിമ ബംഗാളിൽ നേട്ടമുണ്ടാക്കാൻ സാധിക്കില്ല എന്ന സന്ദേശം തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. സി പി എം അനുഭാവികൾപോലും ബിജെപിയെ ഒരു ബദലായി കണ്ടു എങ്കിൽ. ഇനി പശ്ചിമ ബംഗാളിൽ നേട്ടമുണ്ടാക്കാൻ പോകുന്നത് ബിജെപിയാണെന്നത് വ്യക്തം. 2014ലെ ലോക്സ്ദഭാ തിരഞ്ഞെടുപ്പിൽ 29.93 %. വോട്ട് സി പി എമ്മിനുണ്ടായിരുന്നു എങ്കിൽ. ഇത്തവന അത് 7.48 ശതമാനം മാത്രമായി ചുരുങ്ങി. ഈ വോട്ടുകൾ എത്തിച്ചേർന്നത് ബി ജെ പിയിലേക്കാണ്. 40 സ്ഥാനാർത്ഥികൾ മത്സരിച്ചതിൽ ഒരാൾക്ക് മാത്രമാണ് കെട്ടിവച്ച പണം തിരികെ ലഭിച്ചത്. 
 
കേരളത്തിലും ഇത്തവണ കടുത്ത പ്രതിസന്ധി തന്നെയാണ് സി പി എം നേരിടുന്നത്. സി പി എം വോട്ടുകളാണ് ബി ജെ പി ലക്ഷ്യം വക്കുന്നത്. സി പി എം തകർന്നാൽ മാത്രമേ കേരളത്തിൽ ബി ജെപി വളരു എന്ന് ബിജെപി നേതാക്കൾ പരസ്യമായി തന്നെ പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്ത് കോൺഗ്രസാണ് വിജയിച്ചത് എങ്കിലും. സി പി എമ്മിനെതിരെയുള്ള ബി ജെപി നീക്കമാണ് വലിയ മാർജിനിൽ ജയിക്കാൻ കോൺഗ്രസിന്റെ സഹായിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ബി ജെപിക്ക് വോട്ട് ശതമാനം സംസ്ഥാനത്ത് കൂടുന്നു എന്നാണ് ഇതിൽനിന്നും മനസിലാക്കേണ്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വി മുരളീധരന് വധഭീഷണി; സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ കസ്റ്റഡിയിൽ