Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെങ്കൊടി കൊണ്ട് പരസ്യമായി പിന്‍ഭാഗം തുടച്ചു; കോണ്‍ഗ്രസുകാരനെ പഞ്ഞിക്കിട്ട് സിപിഎം പ്രവര്‍ത്തകര്‍

ചെങ്കൊടിയെ അപമാനിച്ച കോൺഗ്രസുകാരനെ പഞ്ഞിക്കിട്ട് സിപിഎം പ്രവർത്തകർ

kerala
കൊച്ചി , ബുധന്‍, 6 ഡിസം‌ബര്‍ 2017 (11:22 IST)
ചെങ്കൊടിയെ അപമാനിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കോൺഗ്രസ് പ്രവർത്തകനെ സിപിഎമ്മുകാർ ആക്രമിച്ചു. പെരുമ്പാവൂര്‍ അശമന്നൂർ നൂലേലി ചിറ്റേത്ത് വീട്ടില്‍ സികെ മൈതീനെ(34)യാണ് സിപിഎം പ്രവർത്തകര്‍ കൈകാര്യം ചെയ്തത്. അക്രമത്തില്‍ പരിക്കേറ്റ ഇയാളെ പെരുമ്പാവൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ദിവസങ്ങൾക്ക് മുൻപ് മൈതീൻ ചെങ്കൊടിയെ അപമാനിക്കുന്ന  ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പിൽ വച്ചാണ് മൈതീൻ സിപിഎം പതാക കൊണ്ട് പരസ്യമായി പിൻഭാഗം തുടച്ചത്. ആളുകള്‍ നോക്കിനിൽക്കെ ചെങ്കൊടി കൊണ്ട് പിൻഭാഗം തുടച്ചാണ് മൈതീൻ പതാകയെ അപമാനിച്ചത്. പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് മൈതീനെ ഒരു സംഘം സിപിഎം പ്രവർത്തകർ അക്രമിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കു​ടും​ബ ക​ലഹം: ഭാ​ര്യ​യേ​യും സ​ഹോ​ദ​രി​യേ​യും വെ​ടിവെ​ച്ച ശേ​ഷം​കമാ​ൻ​ഡോ ആത്മഹത്യ ചെയ്തു