Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘രേണു രാജിന്റെ ഇടപെടലിൽ തെറ്റില്ല, എംഎൽഎയുടെ പെരുമാറ്റം മോശമായിരുന്നു’; എസ് രാജേന്ദ്രനെ കൈവിട്ട് സിപിഎം

‘രേണു രാജിന്റെ ഇടപെടലിൽ തെറ്റില്ല, എംഎൽഎയുടെ പെരുമാറ്റം മോശമായിരുന്നു’; എസ് രാജേന്ദ്രനെ കൈവിട്ട് സിപിഎം
തിരുവനന്തപുരം , വ്യാഴം, 14 ഫെബ്രുവരി 2019 (13:53 IST)
ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ എംഎൽഎയുടെ നടപടി അപക്വമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഭവത്തില്‍
എംഎല്‍എയ്‌ക്കെതിരെ നടപടിയുണ്ടാകും.

രേണു രാജിന്റെ ഇടപെടലിൽ തെറ്റില്ല. എന്നാല്‍ എംഎൽഎയുടെ പെരുമാറ്റം തെറ്റായ രീതിയിലായിരുന്നു. വിഷയത്തില്‍ പാര്‍ട്ടി ഇടപെടലുണ്ടാകും. ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചു കഴിഞ്ഞു. മൂന്നാറിനായി സർക്കാർ പ്രത്യേക നിയമം കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു.

രേണു രാജിനെ അധിക്ഷേപിച്ച എംഎൽഎയെ ശാസിച്ച് സിപിഎം ജില്ലാ നേതൃത്വം രംഗത്തു വന്നു. ഇനി പരസ്യപ്രതികരണം പാടില്ലെന്നും നിർദേശമുണ്ട്.

മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള അനിധികൃത കെട്ടിട നിര്‍മ്മാണം സബ്കളക്ടര്‍ ഇടപെട്ട് തടഞ്ഞതിനെ തുടര്‍ന്നാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്.

സബ് കളക്ടറുടെ ഉത്തരവ് ലംഘിച്ചതോടെ നിര്‍മ്മാണം തടയുന്നതിനും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പൊലീസ് സന്നാഹവുമായി റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇവരെ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം തടയുകയും കളക്‍ടര്‍ രേണു രാ‍ജിനെ മോശമായ ഭാഷയില്‍ അവഹേളിച്ച് സംസാരിക്കുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷുക്കൂർ വധം: വിചാരണ കണ്ണൂരിൽ നിന്ന് മാറ്റണമെന്ന് സിബിഐ - എതിര്‍പ്പുമായി പ്രതിഭാഗം