Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തിന് ഹൈക്കോടതി സ്‌റ്റേ

munnar land case
കൊച്ചി , ബുധന്‍, 13 ഫെബ്രുവരി 2019 (15:16 IST)
മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തിന് ഹൈക്കോടതി സ്‌റ്റേ. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്‌റ്റീസ് അധ്യക്ഷനായ ബഞ്ചാണ് നിര്‍മാണം സ്‌റ്റേ ചെയ്‌തത്.
സര്‍ക്കാരിന്റെ ഉപഹര്‍ജിയും ഔസേപ്പിന്റെ ഹര്‍ജിയും കോടതി ഒരുമിച്ച് പരിഗണിക്കും.

രണ്ടാഴ്‌ചയ്‌ക്കകം കേസ് വീണ്ടും പരിഗണിക്കും. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി.

മൂന്നാറിലെ അനധികൃത നിര്‍മാണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അനുമതി കൂടാതെയാണ് കെട്ടിട നിര്‍മാണം നടന്നതെന്നും പഞ്ചായത്തും കരാറുകാരനും നിയമങ്ങള്‍ തെറ്റിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ അടക്കം അഞ്ചുപേരെ എതിര്‍കക്ഷികളാക്കിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍, കോണ്‍ട്രാക്ടര്‍ ചിക്കു, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍ എന്നിവരാണ് മറ്റ് എതിര്‍കക്ഷികള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതാപിതാക്കളുടെ സമ്മതമില്ലാതെ പ്രണയിച്ച് വിവാഹം ചെയ്യില്ല, പ്രണയദിനത്തിൽ പ്രതിജ്ഞയെടുക്കാനൊരുങ്ങി 10,000 കുട്ടികൾ !