Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം; നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍

സംഭവവുമായി ബന്ധപ്പെട്ട നാലുപേരെ കാട്ടാക്കട പൊലീസ് പിടികൂടി

CPIM office attack case

രേണുക വേണു

, ചൊവ്വ, 13 ഓഗസ്റ്റ് 2024 (10:52 IST)
സിപിഎം കാട്ടാക്കട ഏരിയ കമ്മറ്റി ഓഫീസിനു നേരെ ആക്രമണം. ഇന്നലെ രാത്രി 9.30 ഓടെയാണ് ആക്രമണം ഉണ്ടായത്.
 
ഇരുചക്രവാഹനങ്ങളില്‍ എത്തിയ ഇരുപതോളം പേരാണ് പാര്‍ട്ടി ഓഫീസ് ആക്രമിച്ചതെന്നും ഓഫീസിനു പുറത്തുനിന്ന പ്രവര്‍ത്തകര്‍ക്ക് നേരെ വാള്‍ വീശിയെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.
 
സംഭവവുമായി ബന്ധപ്പെട്ട നാലുപേരെ കാട്ടാക്കട പൊലീസ് പിടികൂടി. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദോഷമുണ്ട്, മരണം വരെ സംഭവിച്ചേക്കാം; സ്വര്‍ണം പൂജിക്കാനെന്ന വ്യാജേന 12 പവന്‍ തട്ടി; പ്രതിയായ സ്ത്രീയുടെ രേഖാചിത്രം പുറത്ത് !