Webdunia - Bharat's app for daily news and videos

Install App

സിപിഐയോട് വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം

സിപിഐ പ്രകോപനം തുടർന്നാൽ അതേ നാണയത്തിൽ നേരിടാൻ സിപിഎം

Webdunia
ശനി, 18 നവം‌ബര്‍ 2017 (07:17 IST)
സിപിഐയോട് വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം. സിപിഐ അതേ നിലപാടില്‍ തന്നെ പോകുകയാണെങ്കില്‍ അതിനെ അതേ നാണയത്തിൽ നേരിടണമെന്ന അഭിപ്രായമാണ് ഇവിടെ ചേർന്ന പാർട്ടി സംസ്ഥാനസെക്രട്ടേറിയറ്റിലുണ്ടായത്. 
 
സിപിഐയുടെ മന്ത്രിസഭായോഗ ബഹിഷ്കരണത്തിനെതിരെ വിമർശനങ്ങള്‍ യോഗത്തിലുണ്ടായി. സുപ്രധാനമായ അജൻഡ ചർച്ച ചെയ്ത യോഗത്തിൽനിന്നു വിട്ടുനിന്നതിന്റെ കാര്യവും ചോദ്യം ചെയ്യപ്പെട്ടു. സിപിഐയുടെ നടപടിയോട് ആ പാർട്ടിയിൽ തന്നെ എതിർപ്പുയരുന്നുവെന്ന നിഗമനവും യോഗത്തിലുണ്ടായി. 
 
തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ രംഗത്ത് വന്നിരുന്നു. ചാണ്ടി വിഷയത്തില്‍ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ എത്തിയതിന് പിന്നാലെയാണ് കാനം രാജേന്ദ്രനെയും കൂട്ടരെയും സമ്മര്‍ദ്ദത്തിലാക്കുന്ന പ്രസ്‌താവനയുമായി ഇസ്മയിൽ എത്തിയത്.
 
സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്ന കാര്യം തന്നോട് പറഞ്ഞിരുന്നുവെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ല. ഈ തീരുമാനം സിപിഐ ചര്‍ച്ച ചെയ്യും. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല. പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  പറഞ്ഞിട്ടുണ്ടെന്നും ഇസ്മയിൽ ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ കുഞ്ഞതിഥി; 'തുമ്പ' എന്ന് പേര് നൽകി

ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചു തീര്‍ത്തത് കൊല്ലം ജില്ല, ആറ് ഔട്ട്‌ലെറ്റുകള്‍ ഒരുകോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: മാതാവ് കൂട്ടുനിന്നെന്ന് കുറ്റപത്രം, അമ്മാവനും പ്രതി

പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന, സ്‌കൂളുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments