Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് പാര്‍ട്ടി തീരുമാനം: ഇസ്മയിലിനെ തള്ളി സിപിഐ

മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് പാര്‍ട്ടി തീരുമാനം: ഇസ്മയിലിനെ തള്ളി സിപിഐ

Thomas chandy
തിരുവനന്തപുരം , വെള്ളി, 17 നവം‌ബര്‍ 2017 (16:39 IST)
തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് മുതിര്‍ന്ന സിപിഐ നേതാവും പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗവുമാ‍യ കെഇ ഇസ്മയിലിനെ തള്ളി അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്ത്.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്ന കാര്യം തന്നോട് പറഞ്ഞിരുന്നുവെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ലെന്ന ഇസ്‌മയിന്റെ പ്രസ്‌താവന പൂര്‍ണ്ണമായും തള്ളുന്ന നിലപാടാണ് പ്രകാശ് ബാബു സ്വീകരിച്ചത്.

പാർട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത്. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല എന്ന് ഇസ്മയിൽ പറയാനിടയില്ല. സംസ്ഥാനത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ദേശിയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള ഫണ്ട് അനുവദിച്ചത് പാർട്ടി അറിഞ്ഞുകൊണ്ടാണെന്ന ഇസ്‌മയിലിന്റെ പ്രസ്‌താവനയെക്കുറിച്ച് അറിയില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാടിനെ തള്ളിക്കളയുന്ന നിലപാടാണ് ഇസ്‌മയില്‍ നിന്നുമുണ്ടായിരിക്കുന്നത്. മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെ ന്യായീകരിച്ച് കാനം  ‘ജനയുഗ’ത്തിൽ എഴുതിയ മുഖപ്രസംഗത്തിന് അതേമാർഗ്ഗത്തിൽ സിപിഎം മുഖപത്രം ‘ദേശാഭിമാനി’ മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്‌മയില്‍ സിപിഐ നേതൃത്വത്തെ വെട്ടിലാക്കുന്ന പ്രസ്‌താവനയുമായി ഇസ്‌മയില്‍ രംഗത്തുവന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെഹ്‌റുവിനെ സ്ത്രീലമ്പടനാക്കി ചിത്രീകരിച്ച് ബിജെപി !