Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിനീഷിന്റെ വീട്ടിലെ റെയ്‌ഡ് രാഷ്ട്രീയ പ്രേരിതം. ഇ‌ഡി നടത്തിയത് മനുഷ്യാവകാശ ലംഘനം- സി‌പിഎം

ബിനീഷിന്റെ വീട്ടിലെ റെയ്‌ഡ് രാഷ്ട്രീയ പ്രേരിതം. ഇ‌ഡി നടത്തിയത് മനുഷ്യാവകാശ ലംഘനം- സി‌പിഎം
, വ്യാഴം, 5 നവം‌ബര്‍ 2020 (14:46 IST)
ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്‌ഡ് രാഷ്ട്രീയപ്രേരിതമാണെന്നും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നടത്തിയത് മനുഷ്യാവകാശ ലംഘനമാണെന്നും സിപിഎം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവെയ്ലബിൽ സെക്രട്ടേറിയറ്റ് യോഗമാണ് ഇത്തരമൊരു നീരീക്ഷണം നടത്തിയത്. അതേസമയം കേസിൽ ഇടപെടില്ലെന്ന സിപിഎം നിലപാടിൽ മാറ്റമില്ല. എന്നാൽ കുടുംബം നിയമ നടപടികൾ സ്വീകരിക്കുമെന്നും സിപിഎം അറിയിച്ചു.
 
ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇന്നലെ ആരംഭിച്ച ഇ‌ഡിയുടെ റെയ്‌ഡ് 26 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം നിലപാട്. ഇത്തരം ഈ നടപടികളെ തുറന്നുകാണിക്കുന്ന പ്രചാരണങ്ങള്‍ നടത്താനും സിപിഐഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞ് ഓടിയെത്തിയ ബാലാവകാശ കമ്മീഷന്‍ എന്തുകൊണ്ട് പാലത്തായില്‍ പോയില്ല: വിമര്‍ശനവുമായി മുല്ലപ്പള്ളി