Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടി, പണം കണ്ടെത്തിയത് മയക്കുമരുന്ന് ഇടപാടുകളിലുടെ; ഗുരുതര ആരോപണങ്ങളുമായി ഇഡി

ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടി, പണം കണ്ടെത്തിയത് മയക്കുമരുന്ന് ഇടപാടുകളിലുടെ; ഗുരുതര ആരോപണങ്ങളുമായി ഇഡി
, ചൊവ്വ, 3 നവം‌ബര്‍ 2020 (07:46 IST)
ബെംഗളുരു: മയക്കുമരുന്ന് കേസിൽ സമ്പത്തിക ഇടപാടുകളിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയ്കെതിരെ ഗുരുതര അരോപണങ്ങളുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ്. ബിനീഷ് അഞ്ച് കൊടിയിലധികം അനൂപിന് കൈമാറി എന്നും, മയക്കുമരുന്ന് ഇടപാടുകളിലൂടെയാണ് ഈ പണം സമാഹരിച്ചത് എന്നുമാണ് ഇഡി കൊടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിയ്ക്കുന്നത്. ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേയ്ക്ക് കൂടി കോടതി നീട്ടിനൽകിയിരുന്നു.
 
2012 മുതൽ 2019 അരെ വിവിധ അക്കൗണ്ടുകളിലൂടെ അഞ്ച് കോടിയിലധികം രൂപയാണ് ബിനീഷ് അനൂപിന് കൈമാറിയത്. മയക്കുമരുന്ന് ഇടപാടുകളിലൂടെയാണ് ഈ പണം കണ്ടെത്തിയത്. ബിനീഷ് മയക്കുമരുന്ന് കച്ചവടം നടത്തിയതായി മൊഴികൾ ലഭിച്ചിട്ടുണ്ട്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ആദായനികുതി രേഖകളിൽ പൊരുത്തക്കേടുകളുണ്ട്. ഈ കമ്പനികളെ കുറിച്ച് വിശദമായ അന്വേഷണം വേണം. സ്വർണക്കടത്ത് കേസിൽ പിടിയിലായ അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ്. ഇത്തരഹ്തിൽ ബീനാമികൾ വഴി നിരവധി സ്വത്തുക്കൾ ബിനീഷ് മറച്ചുവച്ചിട്ടുണ്ട് എന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്ട്രിയയിൽ ഭീകരാക്രമണം; ആറിടത്ത് വെടിവയ്പ്പ്, അക്രമി ഉൾപ്പടെ മൂന്നുപേർ മരിച്ചു