ആര്‍എസ്എസ് നേതാവിനെ പ്രണയിച്ച് ഒളിച്ചോടിയ സിപിഎം പഞ്ചായത്ത് മെംബര്‍ രാജിവച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീലക്ഷ്മി കൃഷ്ണയാണ് വിവാഹിതയായ ശേഷം സ്ഥാനം രാജിവച്ചത്. കഴിഞ്ഞദിവസമാണ് ഇവരെ കാണാതായത്. പയ്യോളി പൊലീസ് സ്റ്റേഷനില്‍ പരാതിപെടുകയായിരുന്നു. പീന്നീട് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വൈകീട്ടോടെ ശ്രീലക്ഷ്മി രാജിവച്ചു.
2020ലെ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിലാണ് ശ്രീലക്ഷ്മി വിജയിച്ചിരുന്നത്. റെക്കോഡ് ഭൂരിപക്ഷമായ 526 വോട്ടിനാണ് എതിരാളിയായ ബിജെപി സ്ഥാനാര്‍ത്ഥിയെപരാജയപ്പെടുത്തിയത്.