Publish Date: Wed, 02 Sep 2020 (17:40 IST)
Updated Date: Wed, 02 Sep 2020 (17:43 IST)
പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ സൈബർ ഇടങ്ങളിൽ ചെറുക്കണമെന്ന നിർദേശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. പിഎസ്‌സി നിയമനം ലഭിക്കത്തതിനെ തുടർന്ന് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്‌ത സംഭവം എതിരാളികൾ മുതലെടുക്കാൻ സാധ്യത ഉള്ളതിനാൽ വിഷയത്തെ ആസൂത്രിതമായി ചെറുക്കണമെന്ന് ആവശ്യപ്പെടുന്നതാണ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ശബ്ദരേഖ.
വിഷയത്തിൽ ഇടേണ്ട കമന്റുകൾ പാർട്ടി തന്നെ നൽകും.ഒരു ലോക്കല്‍ കമ്മിറ്റി 300 മുതല്‍ 400 വരെ കമന്റുകള്‍ ഇടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവരോടാണ് നിർദേശം. എതിരാളികളെ ചെറുക്കുന്നതിന് കൂടുതൽ പേർ കമന്റ് ചെയ്യണം, കൂടാതെ ഫേസ്‌ബുക്ക് ലൈക്ക് വർധിപ്പിക്കുന്നതിന് എല്ലാ സഖാക്കന്മാരുടെയും പങ്കുണ്ടാവണമെന്നും ശബ്‌ദരേഖയിൽ പറയുന്നു.