Webdunia - Bharat's app for daily news and videos

Install App

കേരളത്തിൽ കേക്ക്, ഉത്തരേന്ത്യയിൽ കൈവിലങ്ങും, കേരളത്തിലെ കേന്ദ്രമന്ത്രിമാരെവിടെ, ചോദ്യവുമായി എം ഗോവിന്ദൻ

എന്താണ് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കന്യാസ്ത്രീകളുടെ മോചനത്തിനായി ചെയ്തത്.

അഭിറാം മനോഹർ
വ്യാഴം, 31 ജൂലൈ 2025 (16:28 IST)
ഛത്തിസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തില്‍ കേക്കും ഉത്തരേന്ത്യയും കൈവിലങ്ങും മര്‍ദ്ദനവുമാന് ബിജെപിയുടെ നയമെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഗോവിന്ദന്‍ വ്യക്തമാക്കി.
 
 
ആട്ടിന്‍തോലിട്ട ചെന്നായയാണ് ബിജെപിയെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കണം. കന്യാസ്ത്രീകളുടെ മോചനത്തിനായി കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഒന്നും ചെയ്യുന്നില്ലെന്നും ലേഖനത്തില്‍ എം വി ഗോവിന്ദന്‍ പറയുന്നു.ക്രൈസ്തവരെ പാര്‍ട്ടിയോട് അടുപ്പിക്കാനാണ് ജോര്‍ജ് കുര്യന് കേന്ദ്രപദവി ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തെ കൊണ്ട് ക്രൈസ്തവ സമുദായത്തിന് ഒരു ഗുണവുമില്ല. കേരളത്തില്‍ മാത്രമാണ് മനസമാധാനത്തോടെ ജീവിക്കാനാകുന്നതെന്ന് മതമേലധ്യക്ഷന്മാര്‍ തന്നെ പറയുന്നു.ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവര്‍ മരിച്ചാല്‍ മറവ് ചെയ്യാന്‍ പോലും കഴിയാത്തവിധം സാമൂഹ്യാന്തരീക്ഷം കലുഷമാണ്. എന്ത് വസ്ത്രം ധരിക്കണമെന്നും എന്ത് ഭക്ഷണം കഴിക്കണമെന്നും ഹിന്ദുത്വവാദികള്‍ കല്‍പ്പിക്കുന്നത് ഭീതിജനകമാണ്. ഇവരെ നിയന്ത്രിക്കേണ്ട പോലീസ് സംസ്ഥാനങ്ങളില്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് ഇരകളെ വേട്ടയാടുകയാണ്.
 
ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ദേവാലയങ്ങളിലും വീടുകളിലും എത്തുന്ന ബിജെപി നേതാക്കള്‍ക്ക് ഇത് സംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്താണ് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കന്യാസ്ത്രീകളുടെ മോചനത്തിനായി ചെയ്തത്. നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് ജോര്‍ജ് കുര്യന്‍ പറയുന്നത്. ഏത് നിയമം?, ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞുവെച്ചതാണോ എന്നും എം വി ഗോവിന്ദന്‍ ലേഖനത്തില്‍ ചോദിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കഞ്ചേരിയിൽ നാലു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിധവകളുടെ നഗരം: ഈ ഇന്ത്യന്‍ നഗരം 'വിധവകളുടെ വീട്' എന്നറിയപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?

ഓണക്കിറ്റ് ഇത്തവണ 6 ലക്ഷം കുടുംബങ്ങൾക്ക്, തുണിസഞ്ചി ഉൾപ്പടെ 15 ഇനം സാധനങ്ങൾ

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments