വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് നേതാക്കള്‍. 2026ല്‍ ഭരണം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവിനുള്ളതിനേക്കാള്‍ ഇരട്ടി ആത്മവിശ്വാസം ലീഗിനുണ്ടെന്നും യുഡിഎഫ് തിരെഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുകയാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെ വനവാസത്തിന് ലീഗ് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തിളക്കമാര്‍ന്ന വിജയത്തോടെ യുഡിഎഫിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുചെല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍ വെള്ളാപ്പള്ളി പറഞ്ഞതുപോലെ രാഷ്ട്രീയ വനവാസം പോകുമെന്ന് വി ഡി സതീശന്‍ ആവര്‍ത്തിക്കുകയും ചെയ്തു. അത് ഞങ്ങളുടെ ആത്മവിശ്വാസമാണ്. ഉജ്ജ്വലമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും. 2026ലെ തിരെഞ്ഞെടുപ്പില്‍ ഉജ്ജ്വലമായി തിരിച്ചുവരാനുള്ള കരുത്തും ഊര്‍ജ്ജവും യുഡിഎഫിനുണ്ട്. അതാണ് നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ തെളിഞ്ഞത്. കൃത്യസമയങ്ങളില്‍ നേതാക്കള്‍ കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനങ്ങളെടുക്കും. തിരെഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിന്റെ അടിത്തറ വിപുലമാക്കുമെന്നും അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.