Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും; സംസ്ഥാന സമിതിയിൽ 10 പുതുമുഖങ്ങൾ

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും; സംസ്ഥാന സമിതിയിൽ 10 പുതുമുഖങ്ങൾ

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും; സംസ്ഥാന സമിതിയിൽ 10 പുതുമുഖങ്ങൾ
തൃശൂർ , ഞായര്‍, 25 ഫെബ്രുവരി 2018 (14:16 IST)
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ ഏകകണ്ഠമായായി വീണ്ടും തെരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടേത് അല്ലാതെ മറ്റാരുടെയും പേര് പാർട്ടിയുടെ പരിഗണനയിലില്ലായിരുന്നു.

87 അംഗ സംസ്ഥാന സമിതിയിൽ 10 പേരാണ് പുതുമുഖങ്ങൾ. പ്രായാധിക്യം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ഒമ്പതു പേരെ ഒഴിവാക്കി.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്,​ വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ, മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ്, കെ സോമപ്രസാദ് എംപി,​ ഇഎൻ സുധാകരൻ,​ കെവി രാമകൃഷ്ണൻ,​ ആർ നാസർ,​ സിഎച്ച് കുഞ്ഞമ്പു,​ ഗിരിജ സുരേന്ദ്രൻ​ എന്നിവരാണ് പുതുമുഖങ്ങൾ. ഗോപി കോട്ടമുറിക്കലും സമിതിയിലേക്ക് തിരിച്ചെത്തി.

വിവി ദക്ഷിണാമൂർത്തിയുടെ മരണത്തെ തുടർന്നുള്ള ഒഴിവും കണക്കിലെടുത്താണ് പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തി പാനലിന് രൂപം നൽകിയത്.

സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദുകുട്ടി, പി കെ ഗുരുദാസന്‍, കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളകയിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടപടി ക്രമങ്ങള്‍ അതിവേഗത്തില്‍; ശ്രീദേവിയുടെ മൃതദേഹം രണ്ടു മണിയോടെ മുംബൈയില്‍ എത്തിക്കും - വൈകിയാല്‍ സംസ്‌കാരം നാളെ