Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാനത്തിനോട് കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി വരാൻ കെ എം മാണി

കാനത്തിന് അപകർഷതാ ബോധം: പരിഹാസവുമായി മാണി

കാനം രാജേന്ദ്രൻ
, ശനി, 24 ഫെബ്രുവരി 2018 (17:54 IST)
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പരിഹസിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് കെ. എം മാണി. കേരള കോണ്‍ഗ്രസിന്റെ ശക്തി എന്താണെന്ന് കാണണമെങ്കിൽ കാനം കാട്ടില്‍ നിന്നു നാട്ടിലേക്ക് ഇറങ്ങി വരണമെന്ന് മാണി പരിഹാസരൂപേണ പറഞ്ഞു. 
 
സ്വന്തം നിലയില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ ശക്തി തെളിയിച്ചിട്ടുള്ളതാണ്. കാനത്തിനു അപകര്‍ഷതാ ബോധമാണ്. ഇതു വരെ ഒരു മുന്നണിയില്‍ ചേരുന്നതിനും കേരള കോണ്‍ഗ്രസ് അപേക്ഷ നല്‍കിയിട്ടില്ലെന്നും മാണി പറഞ്ഞു. 
 
ഇന്നലെ ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന പേരില്‍ സിപിഐഎം സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയെ വേദിയിലരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് കെ എം മാണി നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇറാഖില്‍ നിന്ന് നഴ്‌സുമാരെ രക്ഷിച്ചത് അവർ ക്രിസ്ത്യാനിയായതുകൊണ്ടല്ല, ഇന്ത്യക്കാരായതിനാല്‍’ ; മോദിക്ക് ഉമ്മൻചാണ്ടിയുടെ കിടിലൻ മറുപടി