വിഷു: രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ പടക്കം പൊട്ടിക്കരുത്, പരാതി ലഭിച്ചാല്‍ കേസെടുക്കും
രാത്രി പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ പരാതി കൊടുത്താല്‍ പൊലീസിന് കേസെടുക്കാന്‍ സാധിക്കും
സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ പടക്കം പൊട്ടിക്കാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മലിനീകരണം നിയന്ത്രിക്കാനുള്ള ഹരിത ട്രൈബ്യൂണലിന്റെ വിധിയെ തുടര്‍ന്നാണ് നടപടി. രാത്രി പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ പരാതി കൊടുത്താല്‍ പൊലീസിന് കേസെടുക്കാന്‍ സാധിക്കും.