യുവാവിന്റെ കൊലപാതകം : 22 കാരൻ അറസ്റ്റിൽ
യുവാവിന്റെ കൊലപാതകം 22 കാരൻ പിടിയില്‍
യുവാവിന്റെ കൊലപാതകത്തോട് അനുബന്ധിച്ച് നടന്ന അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ് ചെയ്തു. മണ്ണാംകോണം കല്ലിമൂട് കുളമട മേക്കിൻകര പുത്തൻ വീട്ടിൽ ആറ്റം എന്നറിയപ്പെടുന്ന അഭിലാഷ് (22) നെ മധുര പോലീസ് വെള്ളറട പൊലീസിന് കൈമാറി.
ഒറ്റശേഖരമംഗലം ഇടവാള് നാറാണത്ത് കുളത്ത് കുളത്തിൽകര വീട്ടിൽ അരുൺ എന്ന ഇരുപത്തഞ്ചു കാരനെ വധിച്ച ക്വട്ടേഷൻ സംഘാംഗങ്ങളിൽ ഒരാളായ സുബിൻ ലോഡ്ജിൽ തൂങ്ങിമരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന അഭിലാഷ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ ലോഡ്ജ് ജീവനക്കാർ പിടികൂടി തമിഴ്‌നാട് പോലീസ് മുഖാന്തിരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കേരളാ പൊലീസിന് അഭിലാഷിനെ ലഭിച്ചത്. പാട്ടം തലയ്ക്കലിൽ വിജയൻ എന്നയാളെ വെട്ടിക്കൊല ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയാണിയാൾ.
കേസിലെ ഒമ്പതാം പ്രതിയും ക്വട്ടേഷൻ സംഘാംഗങ്ങളിൽ ഒരാളുമായ ആനപ്പാറ സ്വദേശി അരുൺ എന്ന ഇരുപത്തഞ്ചുകാരൻ കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു. കേസിലെ മറ്റു രണ്ട് പേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് പിടിയിൽ