പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് പിടിയിൽ
പെൺകുട്ടി ആത്മഹത്യ കാമുകനായ യുവാവിനെ പിടിയിൽ
പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ കാമുകനായ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. പെട്ട കാക്കോട് ലെയിൻ തായില്ലം വീട്ടിൽ അമ്പാട്ടി എന്ന സജിലാലാണ് (23) അറസ്റ്റിലായത്.
ആനയറ കമ്പിക്കകം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയെ പ്രണയിച്ച് വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിലും കൊണ്ടുചെന്ന് പീഡിപ്പിച്ച ശേഷം സജിലാൽ ഒളിവിൽ പോവുകയായിരുന്നു. ഇതിൽ മനം നൊന്താണ് പെൺ കുട്ടി ആത്മഹത്യ ചെയ്തത്.
പെൺകുട്ടി ആത്മഹത്യ ചെയ്തതറിഞ്ഞ പ്രതി വിദേശത്തേക്ക് കടക്കുകയും ഇപ്പോൾ തിരികെ വന്നപ്പോൾ പോലീസ് വലയിലാവുകയുമായിരുന്നു. പെട്ട സി.ഐ ഇ.എസ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.