Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയെ കൊലപ്പെടുത്തി രണ്ട് മക്കളുമായി ഭർത്താവ് സ്ഥലം വിട്ടു

ഭാര്യയെ കൊലപ്പെടുത്തി രണ്ട് മക്കളുമായി ഭർത്താവ് സ്ഥലം വിട്ടു
, വ്യാഴം, 7 ജൂണ്‍ 2018 (19:34 IST)
മലപ്പുറം: മലപ്പുറത്ത് അന്യ സംസ്ഥന തൊഴിലാളി ഭാര്യയെ കൊൽപ്പെടുത്തി മക്കളുമായി കടന്നു. വേങ്ങരയിലെ കൊളപ്പുറത്താണ് സംഭവം നടന്നത്. ആസാദ് നഗറിലെ അപ്പാർട്ട്മെന്റിൽ നിന്നും ബിഹാറി സ്വദേശി ഗുഡിയ ഖാത്തൂനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
താൻ ഭാര്യയെ കൊലപ്പെടുത്തി എന്ന് ഭർത്താവായ നൌഷാദ് സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥനത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. മാർബിൾ തൊഴിലാളിയായ നൌഷാദും കുടുംബവും ഏറെ നാളായി കേരളത്തിലാണ് താമസം. 
 
സംഭവത്തിനു ശേഷം നൌഷാദിനേയും രണ്ട് മക്കളേയും കാണാനില്ല. കൃത്യം നടത്തിയ ശേഷം ഇയാൾ മക്കളുമായി കടന്നതായാണ് പൊലീസിന്റെ പ്രാധമിക നിഗമനം. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാണക്കേടില്‍ മുങ്ങി കോണ്‍ഗ്രസ്; രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് - പൊട്ടിത്തെറിച്ച് നേതാക്കള്‍