Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വപ്‌ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

Crime Branch investigation against swapna suresh
, ബുധന്‍, 15 മാര്‍ച്ച് 2023 (08:18 IST)
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. കണ്ണൂര്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല. സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പിനെന്ന പേരില്‍ ഇടനിലക്കാരനായി വിജേഷ് പിള്ള വന്നു എന്നതായിരുന്നു സ്വപ്‌നയുടെ ആരോപണം. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സ്വപ്‌ന സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഡിജിപിക്ക് ഇ-മെയില്‍ വഴി വിജേഷ് പിള്ള നല്‍കിയ പരാതിയിലാണ് നടപടി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: ആശ്വാസ വാര്‍ത്ത ! കേരളത്തില്‍ ഇന്നുമുതല്‍ കാലാവസ്ഥ മാറും, വേനല്‍ മഴയ്ക്ക് സാധ്യത