Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ 42 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ 42 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 14 മാര്‍ച്ച് 2023 (19:28 IST)
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ 42 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റാണ് ഇത് കണ്ടെത്തിയത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശരാശരി ചൂടില്‍ 0.2 ഡിഗ്രി മുതല്‍ 1.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വര്‍ധന. ആലപ്പുഴ, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം ജില്ലകളിലാണ് ചൂട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുന്നത്.
 
കാലാവസ്ഥാവ്യതിയാനമാണ് താപനില വര്‍ധനയ്ക്ക് കാരണമെന്ന് സിഡബ്ല്യുആര്‍ഡിഎം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. യു സുരേന്ദ്രന്‍ പറഞ്ഞു. വരും മാസങ്ങളിലും വര്‍ഷങ്ങളിലും ചൂട് കൂടാനും വരള്‍ച്ചയുണ്ടാകാനും സാധ്യതയുള്ളതായും അദ്ദേഹം സൂചിപ്പിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും