Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്വേഷണസംഘം മഞ്ജുവാര്യരുടെ മൊഴിയെടുത്തു: ദിലീപ് അടക്കമു‌ള്ളവരുടെ ശബ്‌ദസാമ്പിളുകൾ തിരിച്ചറിഞ്ഞു

അന്വേഷണസംഘം മഞ്ജുവാര്യരുടെ മൊഴിയെടുത്തു: ദിലീപ് അടക്കമു‌ള്ളവരുടെ ശബ്‌ദസാമ്പിളുകൾ തിരിച്ചറിഞ്ഞു
, ഞായര്‍, 10 ഏപ്രില്‍ 2022 (12:17 IST)
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരിൽ നിന്ന് ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുത്തു. ദിലീപ് അറ്റക്കമുള്ളവരുടെ ശബ്‌ദസാമ്പിളുകൾ മഞ്ജു തിരിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ട്. മഞ്ജുവിന്റെ വിശദമായ മൊഴിയാണ് ക്രൈം ബ്രാഞ്ച് സംഘം കൊച്ചിയിലെ ഹോട്ടലിൽ വെച്ച് രേഖപ്പെടുത്തിയത്.
 
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട നിർണായകമായ ചില ശബ്‌ദരേഖകൾ പുറത്തുവന്നിരുന്നു.
 
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ദിലീപിന്റെ അടുത്ത സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിൽ കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ തർക്കങ്ങളാണ് സംഭവങ്ങൾക്കെല്ലാം കാരണമെന്നാണ് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരിൽ യുവാവ് മാതാപിതാക്കളെ റോഡിലിട്ട് വെട്ടിക്കൊന്നു: പോലീസിൽ വിവരം അറിയിച്ച് മുങ്ങി