Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീ‌പ് അടക്കമുള്ള പ്രതികൾ 12 വാട്‌സാപ്പ് ചാറ്റുകൾ നശിപ്പിച്ചു, വീണ്ടെ‌ടുക്കാൻ ശ്രമവുമായി ക്രൈംബ്രാഞ്ച്

ദിലീ‌പ് അടക്കമുള്ള പ്രതികൾ 12 വാട്‌സാപ്പ് ചാറ്റുകൾ നശിപ്പിച്ചു, വീണ്ടെ‌ടുക്കാൻ ശ്രമവുമായി ക്രൈംബ്രാഞ്ച്
, ഞായര്‍, 13 മാര്‍ച്ച് 2022 (11:27 IST)
വധഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ 12 വാട്‌സാപ്പ് ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ഫോണുകൾ കോടതിയിൽ ഹാജരാക്കുന്നതിന് തലേദിവസമാണ് വാട്‌സാ‌പ്പ് ചാറ്റുകൾ നശിപ്പിച്ചത്. ഈ ചാറ്റുകൾ വീണ്ടെടുക്കാൻ ക്രൈംബ്രാഞ്ച് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് ലഭിക്കുമെന്നാണ് സൂചന.
 
ജനുവരി 30-ന് ഉച്ചയ്ക്ക് 1.36-നും 2.32-നും ഇടയിലുള്ള സമയത്താണ് 12 വാട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിക്കപ്പെട്ടത്. ഇത് കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകളാണെന്നാണ് അന്വേഷണസംഘം സംശയിക്കുനത്.നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ചണ്ഡീഗഢിലെ കേന്ദ്രലാബില്‍ ഫോണുകള്‍ പരിശോധിക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിസ്ഥാനമില്ലാത്ത പ്രചാരണം: സോണിയ ഗാന്ധി രാജി വെയ്ക്കുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ്