പണമിടപാട് തര്‍ക്കം: 56 കാരനെ വെട്ടിക്കൊന്നു
പണം മനുഷ്യ സ്നേഹത്തിന് തടസം
ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നവര്‍ തമ്മില്‍ നടന്ന പണമിടപാടില്‍ ഉണ്ടായ അഭിപ്രായ ഭിന്നതയ്ക്കൊടുവില്‍ 56 കാരനെ വെട്ടിക്കൊന്നു. നിലമ്പൂര്‍ കൂറ്റമ്പാറ ചേനേമ്പാടംസ്വദേശി മുണ്ടമ്പ്ര മുഹമ്മദാലിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദാലിയുടെ ഭാര്യ റംലത്തിന്‍റെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചന്തക്കുന്ന് മൈലാടിസ്വദേശി പഴംകുളത്ത് സലീം എന്ന 48 കാരനെ പൂക്കോട്ടുപാടം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സലീം തനിക്ക് ലഭിക്കാനുണ്ടായിരുന്ന നാലു ലക്ഷം രൂപ നല്‍കണം എന്നാവശ്യപ്പെട്ട് മുഹമ്മദാലിയുടെ വീട്ടിലെത്തിയത്.
തര്‍ക്കത്തിനൊടുവില്‍ സലീം വെട്ടുകത്തി ഉപയോഗിച്ച് മുഹമ്മദാലിയെ തലങ്ങും വിലങ്ങുമായി 14 തവണ വെട്ടി. വിവരമറിഞ്ഞ് എത്തിയ പൊലീസ് എസ്.ഐ അമൃത് രംഗന്‍ മുഹമ്മദാലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.