Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി ചെയ്തതാണോ മുഖ്യമന്ത്രി ചെയ്തതാണോ ധീരത?

ധീരതയെന്നാൽ എന്ത്? പിണറായി വിജയനെ പരോക്ഷമായി പരിഹസിച്ച് സംവിധായകന്‍ ജോയ് മാത്യു

നടി ചെയ്തതാണോ മുഖ്യമന്ത്രി ചെയ്തതാണോ ധീരത?
, ഞായര്‍, 26 ഫെബ്രുവരി 2017 (15:54 IST)
മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയെ പരിഹസിച്ചത്. എന്താണ് ധീരത എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 
 
നഗര മധ്യത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് ഗൂണ്ടകളുടെ ലൈംഗികാക്രമണത്തിന് വിധേയയായ സ്ത്രീ തന്റേടത്തോടെ തലയുയര്‍ത്തി വരുന്നതാണോ, കരിംപൂച്ചകളുടേയും ബോഡി ഗാര്‍ഡുകളുടേയും കനത്ത പൊലീസ് ബന്തവസില്‍ സ്റ്റേജില്‍ വന്ന് മൈക്കിലൂടെ ഞാന്‍ ധീരനാണ് എന്ന് ഒരു മുഖ്യമന്ത്രി പറയുന്നതാണോ ധീരത എന്നാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഗൂഡാലോചന ഇല്ല എന്നും വാല്‍ക്കഷ്ണമായി ജോയ് മാത്യു പറയുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിവില്ലാത്ത പൊലീസുകാര്‍ ജലസംഭരണി കഴുകട്ടെന്ന് മന്ത്രി സുധാകരന്‍