സഹോദരങ്ങളായ ബാലന്മാരെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; യുവാവ് പൊലീസ് പിടിയിൽ
സഹോദരങ്ങൾക്ക് പ്രകൃതി വിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ
സഹോദരങ്ങളായ ബാലന്മാരെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. പാലോട് ഇലവട്ടം ഊരാൺകുഴി കിഴക്കുംകര പുത്തൻ വീട്ടിൽ സുരേഷ് കുമാർ എന്ന 38 കാരനാണ് പാലോട് പോലീസിന്റെ വലയിലായത്.
സഹോദരങ്ങൾക്കൊപ്പം പീഡനത്തിനിരയാക്കിയ ബന്ധുവായ മറ്റൊരു കുട്ടിയാണ് പീഡന വിവരം പുറത്താക്കിയത്. സംഭവത്തെ തുടർന്ന് കുട്ടികളുടെ പിതാവ് പോലീസിൽ പരാതി നൽകുകയും യുവാവിനെ വീട്ടിൽ നിന്ന് പിടികൂടുകയും ചെയ്തതായി പാലോട് സി.ഐ അറിയിച്ചു.
കെ.എസ.ആർ.ടി.സി പാലോട് ഡിപ്പോയിലെ വാഹനങ്ങൾ വൃത്തിയാക്കുന്ന കരാർ ജീവനക്കാരനാണ് പ്രതി. പീഡനത്തിനിരയായ പത്തും പതിനാലും വയസുള്ള കുട്ടികൾ പ്രതിയുടെ ബന്ധുക്കളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.