Publish Date: Wed, 13 May 2020 (14:58 IST)
Updated Date: Wed, 13 May 2020 (15:00 IST)
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ചീത്തവാക്കുകള്‍ എഴുതിയ പ്രവാസിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബേപ്പൂര്‍ സ്വദേശിയും അബുദാബിയില്‍ എഞ്ചിനിയറുമായ അസ്‌താബ് അന്‍വറിനെതിരെയാണ്(26) കേസ്.
തിരുവനന്തപുരം സ്വദേശിയുടെ പരാതിയിന്‍മേലാണ് കേസെടുത്തത്. അസ്‌താബ് അബുദാബിയില്‍ നിന്നാണ് മോശം വാക്കുകള്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ എഴുതിയത്. പരാതി കോഴിക്കോട് സിറ്റി പൊലീസ് മേധാവി എ വി ജോര്‍ജിന് കൈമാറിയിട്ടുണ്ട്.
കേസിന്റെ അന്വേഷണ ചുമതല ചേവായൂര്‍ എസ്ഐ കെ അനില്‍ കുമാറിനാണ്. നിലവില്‍ വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തുന്നുണ്ട്.