കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യ വില വർധിപ്പിയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മദ്യത്തിന് പത്ത് ശതമാനം മുതൽ 35 ശതമാനം വരെ കൊവിഡ് സെസ് ചുമത്താനാണ് തീരുമാനം. ഇതിനായി സർക്കാർ പ്രത്യേക ഓർഡിനസ് ഇറക്കും. കുറഞ്ഞ വിലയുള്ള മദ്യത്തിന് 10 ശതമാനവും കൂടിയ വിലയുള്ള മദ്യത്തിന് 35 ശതമാനം വരെയും നികുതി വർധിപ്പിയ്ക്കും.തിരക്ക് ഒഴിവാക്കാൻ വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.
കെയിസിന് 400 രൂപയിൽ കൂടുതൽ വില വരുന്ന മദ്യത്തിന് 35 ശതമാനം വിലവർധിപ്പിയ്ക്കാനാണ് സർക്കാരിന് ലഭിച്ച നിർദേശം. പുതുക്കിയ വില വർധനവ് നിലവിൽ വന്നു. ബാറുകൾ വഴി മദ്യം പാർസലായി നൽകുന്നതിനും അനുമതി നൽകും. മദ്യക്കടകൾ തുറക്കുമ്പോൾ ഉണ്ടാകാവുന്ന വലിയ തിരക്ക് ഒഴിവാക്കാനാണ് ഇത്. ഇതിനായി അബ്കാരി ആക്ട് ഭേതഗതി ചെയ്യേണ്ടതില്ല എന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.