Select Your Language

Notifications

webdunia
webdunia
webdunia
webdunia

500 കടന്ന് തലസ്ഥാനം, മലപ്പുറത്ത് 300ലേറെ കേസുകൾ,ആലപ്പുഴയിലും എറണാകുളത്തും കോട്ടയത്തും 200ലേറെ കൊവിഡ് കേസുകൾ

500 കടന്ന് തലസ്ഥാനം, മലപ്പുറത്ത് 300ലേറെ കേസുകൾ,ആലപ്പുഴയിലും എറണാകുളത്തും കോട്ടയത്തും 200ലേറെ കൊവിഡ് കേസുകൾ
, ബുധന്‍, 19 ഓഗസ്റ്റ് 2020 (18:42 IST)
തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല. ഇന്ന് മാത്രം 540 പേർക്കാണ് തലസ്ഥാനത്ത് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. അതേസമയം തിരുവനന്തപുരത്തിനൊപ്പം മലപ്പുറത്തും കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്ന് 322 പേർക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്.
 
ആലപ്പുഴ ജില്ലയിലും കോട്ടയത്തും എറണാകുളത്തും കൊവിഡ് രോഗികളുടെ എണ്ണം 200 കടന്ന ദിവസം കൂടിയാണ് ഇന്ന്. ഇന്ന് ആലപ്പുഴ ജില്ലയിൽ 253 പേർക്കും എറണാകുളം ജില്ലയില്‍ 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 203 പേര്‍ക്കും കൊവിഡ് ബാധിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിൽ നൂറിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കാസർകോട് 174 പേർക്കും കണ്ണൂരിൽ 126 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
 
സമ്പർക്കകേസുകളുടെ കണക്കിലും തിരുവനന്തപുരം തന്നെയാണ് ഒന്നാമതുള്ളത്. തലസ്ഥാനത്ത് 540 പേരില്‍ 519 പേര്‍ക്കും കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. മലപ്പുറം ജില്ലയിലെ 297 പേര്‍ക്കും ആലപ്പുഴയിൽ 240 പേർക്കും എറണാകുളത്തിൽ 214 പേർക്കും കാസർകോട് 154 പേർക്കും കണ്ണൂരിൽ 122 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടായിരം കടന്ന് കൊവിഡ് രോഗികൾ, ഇന്ന് രോഗം സ്ഥിരീകരിച്ചത് 2333 പേർക്ക്, സമ്പർക്കത്തിലൂടെ 2151 പേർക്ക്