പ്രമുഖര്‍ രാജിവെച്ചു; ട്വന്റിഫോര്‍ ചാനല്‍ പ്രതിസന്ധിയില്‍, ബഹിഷ്‌കരണാഹ്വാനവും !
ഏതാണ്ട് ഇരുപതോളം ജീവനക്കാരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ചാനല്‍ വിട്ടത്
Publish Date: Wed, 04 Feb 2026 (11:07 IST)
Updated Date: Wed, 04 Feb 2026 (11:23 IST)
24 ന്യൂസില്‍ പ്രതിസന്ധി. പ്രമുഖര്‍ ചാനല്‍ വിട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഡെസ്‌ക് ഇന്‍ ചാര്‍ജുമായിരുന്ന എസ്.വിജയകുമാര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍മാരായ സുര്‍ജിത്ത് അയ്യപ്പത്ത്, സൂരജ് സജി എന്നിവരാണ് അവസാനമായി 24 ല്‍ നിന്ന് പടിയിറങ്ങിയത്.
ഏതാണ്ട് ഇരുപതോളം ജീവനക്കാരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ചാനല്‍ വിട്ടത്. പുതിയ വാര്‍ത്താ ചാനലായ ബിഗ് ടിവിയിലേക്ക് വലിയ ശമ്പളത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഹയര്‍ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പലരും ട്വന്റിഫോര്‍ വിട്ടത്.
റിപ്പോര്‍ട്ടറില്‍ നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്കുണ്ടായി. എന്നാല്‍ ട്വന്റിഫോറില്‍ നിന്നുള്ളവരെ അടക്കം മികച്ച ശമ്പളത്തില്‍ റിപ്പോര്‍ട്ടറില്‍ ഹയര്‍ ചെയ്തിട്ടുണ്ട്. രണ്ടിരട്ടി ശമ്പളം വരെ നല്‍കിയാണ് ട്വന്റിഫോറില്‍ നിന്ന് പലരെയും മറ്റു ചാനലുകള്‍ റാഞ്ചിയിരിക്കുന്നത്. ഇതോടെ ഡെസ്‌ക്കില്‍ വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. എസ്.വിജയകുമാര്‍ ഒരിക്കലും ചാനല്‍ വിടില്ലെന്ന് ശ്രീകണ്ഠന്‍ നായര്‍ വിശ്വസിച്ചിരുന്നു. അതിനിടയിലാണ് ഇങ്ങനെയൊരു പ്രതിസന്ധി.
പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിമുഖം വന്നതോടെ ട്വന്റിഫോറില്‍ മറ്റൊരു പ്രതിസന്ധിയും ഉടലെടുത്തിരിക്കുകയാണ്. പീഡനക്കേസ് പ്രതിയെ വെളുപ്പിച്ച ചാനലിനെ ബഹിഷ്‌കരിക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആഹ്വാനം. രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ളപ്പൂശാന്‍ ട്വന്റിഫോര്‍ മാനേജ്‌മെന്റ് ശ്രമിച്ചെന്ന വിമര്‍ശനവും ശക്തമാണ്.